ജേക്കബ് വടക്കന്‍ചേരിക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണം: ഐഎംഎ

തിരുവനന്തപുരം: എലിപ്പനി പടരുന്ന വേളയില്‍ പ്രതിരോധ മരുന്നായ ഡോക്—സിസൈക്ലിന്‍ കഴിക്കുന്നതിനെതിരേ വിവാദപരമായ പ്രസ്താവനകള്‍ നടത്തുന്ന ജേക്കബ് വടക്കന്‍ചേരിക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇകെ ഉമ്മറും, സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുള്‍ഫിയും ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വ്യാജ പ്രചാരണങ്ങളിലൂടെ പ്രതിരോധ കുത്തിവയ്പുകളെയും, ശാസ്ത്രീയ ചികില്‍സാരീതികളെയും സോഷ്യല്‍ മീഡിയയിലൂടെ താറടിച്ച് കാണിക്കുന്ന ജേക്കബ് വടക്കന്‍ചേരിയെ പോലെ ഉള്ളവര്‍ പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളിയാണ്. ഇത്തരക്കാര്‍ക്ക് എതിരേ മാതൃകാപരമായി നടപടി എടുക്കണമെന്നും എലിപ്പനിക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും എതിരേയുള്ള ചികില്‍സാ ട്രീറ്റ്—മെന്റ് ഗൈഡ്‌ലൈന്‍സ് കര്‍ശനമായി പാലിക്കണമെന്ന് എല്ലാ ഡോക്ടര്‍മാരോടും ഐഎംഎ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ കൂടുതല്‍ വ്യാപകമാക്കാനും ഐഎംഎ സംസ്ഥാന സമിതി തീരുമാനിച്ചു.

RELATED STORIES

Share it
Top