ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി



തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. രണ്ട് മാസത്തെ അവധി ഇന്ന് അവസാനിച്ച സാഹചര്യത്തില്‍ 17 ദിവസത്തേക്കു കൂടിയാണ് അവധി നീട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് അവധി നീട്ടിയിരിക്കുന്നതെന്നാണ് സൂചന. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ലോക്‌നാഥ് ബെഹ്‌റയായ സാഹചര്യത്തില്‍ അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയില്‍ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമാവാത്തതാണ് സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

[related]

RELATED STORIES

Share it
Top