ജേക്കബ് തോമസിന് നിയമനമായിതിരുവനന്തപുരം: ജേക്കബ് തോമസിന് നിയമനമായി. രണ്ടര മാസത്തെ അവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ഐഎംജി ഡയറക്ടറായി ജേക്കബ് തോമസിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് തലപ്പത്ത് നിര്‍ത്തേണ്ട സാഹചര്യം വന്നപ്പോള്‍ ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി). സത്യജിത് രാജന്‍ ഐഎഎസ് ആണ് നിലവില്‍ ഐഎംജി ഡയറക്ടര്‍.

[related]

RELATED STORIES

Share it
Top