ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണംതിരുവനന്തപുരം: ഐഎംജി ഡയറക്ടറായി നിയമിതനായതിന് തൊട്ടുപിന്നാലെ ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. സത്യന്‍ നരവൂര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. തമിഴ്‌നാട്ടില്‍ 100 ഏക്കര്‍ ഭൂമി ജേക്കബ് തോമസ് വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു അദ്ദേഹത്തെ ഐഎംജി ഡയറക്ടറായി നിയമിച്ചത്. നിയമന ഉത്തരവ് ലഭിച്ചതിനു പിന്നാലെ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top