ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് നിര്‍ദേശംതിരുവനന്തപുരം: ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് ലോകായുക്ത നിര്‍ദേശം. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ (മണ്ണുമാന്തി യന്ത്രം) വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് ഉത്തരവ്. ആഗസ്ത് ഒന്നിന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാവാന്‍ ലോകായുക്ത നിര്‍ദേശം നല്‍കി. ജേക്കബ് തോമസിനെതിരേ നാലു പരാതികളാണ് ലോകായുക്തയ്ക്ക് ലഭിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ കഴമ്പില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെങ്കിലും ഡ്രഡ്ജര്‍ ഇടപാടില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഡ്രഡ്ജര്‍ വാങ്ങിയത് വഴി സംസ്ഥാന സര്‍ക്കാരിന് 15 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഹരജിയിലെ ആരോപണം. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റിനിര്‍ത്തുന്നതാവും നല്ലതെന്നും ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

RELATED STORIES

Share it
Top