ജേക്കബ്ബിന്റെ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും

തിരുവനന്തപുരം: എംഎം ജേക്കബ്ബ് രാഷ്ട്രത്തിനും കോണ്‍ഗ്രസ്സിനും നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അവ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷനായും രണ്ടു തവണ കേന്ദ്ര മന്ത്രിസഭയിലെ അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനായിരുന്നു. മേഘാലയ ഗവര്‍ണര്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സ്തുത്യര്‍ഹമായിരുന്നു. സൗമ്യമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലൂടെ സ്വന്തം വ്യക്തമുദ്ര പതിപ്പിച്ച എംഎം ജേക്കബ്ബ് മികച്ച സംഘാടകനെന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി പഠനം പോലും ഉപേക്ഷിച്ചു പൊതു പ്രവര്‍ത്തനത്തിന് എത്തിയ നേതാവാണ് എം എം ജേക്കബെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top