ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു

nivin

കൊച്ചി:  മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247  വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രം 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ഈ ശിശിരകാലം' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും കാവ്യ അജിത്തുമാണ്.  ഹരിനാരായണന്‍ ബി. കെ.യുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്നിരിക്കുന്നു.
'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം'ത്തിലെ  രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ 'ദുബായ്' എന്ന ഗാനത്തിന്റെ ഓഡിയോ  (മ്യൂസിക്247) ഒരു സിംഗിളായി പുറത്തിറക്കിയിരുന്നു.
വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' ദുബായ് പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളെ  പ്രമേയമാക്കി അവതരിപ്പിക്കുന്നു. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായികുമാര്‍, ടി ജി രവി, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവര്‍ താരനിരയില്‍ അണിനിരക്കുന്നു. പുതുമുഖം റീബ ജോണ്‍ ആണ് നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

വീഡിയോ

https://www.youtube.com/watch?v=JEeEApK-XqE

RELATED STORIES

Share it
Top