ജെസ്‌ന: ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി തള്ളി


കൊച്ചി: ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരനും ഷോണ്‍ ജോര്‍ജും നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളി.  ജെസ്‌ന അന്യായ തടങ്കലിലാണെന്നു തെളിയിക്കാന്‍ ആയിട്ടില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണയില്‍ ഉള്ളതിനാല്‍ ഹേബിയസ് കോര്‍പസ് ഹരജി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. കേസില്‍ പൊലീസ് നടത്തിവരുന്ന അന്വേഷണം തൃപ്തികരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കരുതുന്നുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ ഹരജിക്കാര്‍ക്ക് തേടാമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിലെ നിരീക്ഷണങ്ങള്‍ മറ്റു ഹരജികള്‍ക്ക് ബാധകമാവില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top