ജെസ്‌ന: പോലിസിന്റേത് ഗൗരവമായ അന്വേഷണം

കൊച്ചി: പത്തനംതിട്ടയില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിനെ കണ്ടെത്താന്‍ പോലിസ് ഗൗരവപൂര്‍ണമായ അന്വേഷണമാണു നടത്തുന്നതെന്നു സിബിഐ ഹൈക്കോടതിയില്‍. തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ സമര്‍പ്പിച്ച ഹരജിയില്‍ പോലിസ് നല്‍കിയ സത്യവാങ്മൂലം വായിച്ചതിനാലാണ് ഇങ്ങനെ പറയുന്നതെന്നും സിബിഐയുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹൈക്കോടതിയി ല്‍ വിശദീകരിച്ചു. ശക്തമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു പോലിസ് ഇന്നലെ കോടതിയെ അറിയിച്ചു. വാദങ്ങള്‍ കേട്ട കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. മാര്‍ച്ച് 23നു ജെസ്‌നയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നതായി തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖര പിള്ള  സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.

RELATED STORIES

Share it
Top