ജെസ്‌ന അപായപ്പെട്ടതായി ഭയക്കുന്നുവെന്ന് സഹപാഠി

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന ജെയിംസ് അപായപ്പെട്ടോ എന്നു പേടിയുണ്ടെന്ന് ജെസ്‌നയുടെ സഹപാഠിയും സുഹൃത്തുമായ പെണ്‍കുട്ടി. ജെസ്‌നയെ കാണാതായി മൂന്നുമാസം കഴിഞ്ഞിട്ടും തിരിച്ചുവരാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു ചിന്ത. ഒരു കത്തെഴുതിവച്ച് ജെസ്‌ന ഇറങ്ങിപ്പോവുമെന്നു കരുതുന്നില്ലെന്നും സഹപാഠി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, തിരോധാനക്കേസ് അന്വേഷിക്കുന്ന സംഘം കോയമ്പത്തൂരിലെത്തി പരിശോധന നടത്തി. ജെസ്‌നയെ കണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റാന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂരിലെത്തിയത്. അതേസമയം, ജെസ്‌നയെ കാണാതായിട്ട് 100 ദിവസം കടക്കുമ്പോഴും തെളിവുകളുടെ അഭാവം പോലിസിനെ വലയ്ക്കുകയാണ്. വിവിധ കോണുകളില്‍നിന്നായി ലഭിക്കുന്ന സന്ദേശങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും പിന്നാലെ പായുകയാണ് അന്വേഷണസംഘം.

RELATED STORIES

Share it
Top