ജെസ്‌ന: അന്വേഷണം ആണ്‍സുഹൃത്തിലേക്കും അയാളുടെ കൂട്ടുകാരിലേക്കും

പത്തനംതിട്ട: കാണാതായ ദിവസം ജെസ്്‌ന പത്ത് മിനിട്ടോളം ആണ്‍സുഹൃത്തിനോട് സംസാരിച്ചെന്ന് സ്ഥിരികരിച്ച സാഹചര്യത്തില്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലിസ്. ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെയും ചോദ്യം ചെയ്യും. സൈബര്‍ സെല്ലിന്റെ പരിശോധനയിലാണു ഫോണ്‍വിളി സംബന്ധിച്ച വിവരം പോലിസിനു ലഭിച്ചത്.


മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങളില്‍ കാണുന്നത് ജെസ്‌ന തന്നെയാണെന്നാണ്  സഹപാഠികളും അധ്യാപകരും പറയുന്നത്. ആ ദൃശ്യം കഴിഞ്ഞ് ആറുമിനിറ്റിനു ശേഷം ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം.ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലിസ് ഒരുങ്ങുന്നത്.

RELATED STORIES

Share it
Top