ജെസ്‌നയ്ക്കായുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്, അന്വേഷണസംഘം കുടകില്‍

കൊല്ലം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സുപ്രധാനമായ വഴിത്തിരിവ്. ജെസ്‌നയെ സംബന്ധിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കുടകിലെത്തി. കുടകില്‍ നിന്നു മുക്കൂട്ടുതറയിലെത്തി താമസമാക്കിയതാണ് ജെസ്‌നയുടെ കുടുംബം. കുടകിലെത്തിയ അന്വേഷണസംഘം ഏതാനും വീടുകളില്‍ നിന്ന്് വിവരങ്ങള്‍ ശേഖരിച്ചു. വിരാജ്‌പേട്ട, സിന്ധുപുര, മടിക്കേരി പ്രദേശങ്ങളും സംഘം അന്വേഷണത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചു. ഇവിടങ്ങളില്‍ നിന്ന്് ചില സൂചനകള്‍ ലഭിച്ചതായാണ് റിപോര്‍ട്ടുകള്‍. ജെസ്‌നയുടെ ഫോണില്‍ നിന്നു കുടകിലേക്കു ഏതാനും കോളുകള്‍ പോയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട്്്  മുണ്ടക്കയത്തുള്ള ചിലര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്്. ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ നാലുപേരെ പോലീസ് സൈബര്‍ സെല്‍ ചോദ്യം ചെയ്യുമെന്നാണറിയുന്നത്്്.

RELATED STORIES

Share it
Top