ജെസ്‌നയെ ശനിയാഴ്ച ബെംഗളൂരു മെട്രോയില്‍ കണ്ടെന്ന് മൊഴി, സിസിടിവി ദൃശ്യങ്ങളുംറാന്നി :  കാണാതായ ജെസ്‌നയെന്ന്  തോന്നിക്കുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച സന്ധ്യയ്ക്ക് ബെംഗളൂരു മെട്രോയില്‍ കണ്ടതായി പോലിസിന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബെംഗളൂരുവിലെത്തി അന്വേഷണമാരംഭിച്ചു. ശനിയാഴ്ച സന്ധ്യയ്ക്ക് ജെസ്‌നയോട് സാമ്യം തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബെംഗളൂരുവിലേക്ക് അയക്കുകയായിരുന്നു. മെട്രോയിലെ സിസിടിവി ദൃശ്യത്തില്‍ ഈ പെണ്‍കുട്ടി ഇറങ്ങിവരുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലിസ് ഇതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top