ജെസ്‌നയെ ബംഗളൂരു മെട്രോയില്‍ കണ്ടെന്ന് സന്ദേശം

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌നയെ ബംഗളൂരു മെട്രോയില്‍ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം പരിശോധന നടത്തി.
മംഗളൂരുവില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു പോലിസ് സംഘം. മെട്രോയിലെ സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു.
ചുരിദാറും കണ്ണടയുമാണ് വേഷം. പെണ്‍കുട്ടിക്ക് ജെസ്‌നയോട് സാദൃശ്യമുള്ളതായും പോലിസ് വിശദമാക്കി.
ദൃശ്യങ്ങള്‍ ജെസ്‌നയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തും. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജെസ്‌ന മെട്രോയില്‍ വന്നിറങ്ങുന്നതു കെണ്ടന്നാണ് പത്തനംതിട്ട എസ്പിക്ക് അറിയിപ്പു ലഭിച്ചത്.

RELATED STORIES

Share it
Top