ജെസ്‌നയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറികൊച്ചി: മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാര്‍ ഹൈകോടതിക്ക് കൈമാറി.  ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. ജെസ്‌ന കേസിലെ അന്വേഷണത്തെക്കുറിച്ച് അറിയുന്നതിനായി ഒട്ടേറെ വിവരാവകാശരേഖ ലഭിച്ച വിവരവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിവരാവകാശ രേഖകള്‍ക്കു പിന്നിലെ താല്‍പര്യമെന്താണെന്നു പരിശോധിക്കണമെന്ന് കോടതി പൊലിസിനോടു നിര്‍ദേശിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്. അന്വേഷണം തുടങ്ങി മൂന്നുമാസമായെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചതായി ആദ്യമായിട്ടാണ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.

RELATED STORIES

Share it
Top