ജെസ്‌നയുടെ തിരോധാനം: സഹോദരന്റെ ഹേബിയസ് കോര്‍പസ് ഹരജി തള്ളി

കൊച്ചി: പത്തനംതിട്ടയില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ പോലിസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി. ഗൗരവമേറിയ അന്വേഷണമാണ് പോലിസ് നടത്തിയതെന്നും പെണ്‍കുട്ടിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി തള്ളി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സഹോദരന്‍ നല്‍കിയ ഹരജിയില്‍ ജെസ്‌ന ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ തടങ്കലിലാണെന്നു പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നു തോന്നുകയാണെങ്കില്‍ ഹരജിക്കാര്‍ക്ക് ഇതര പരിഹാരമാര്‍ഗങ്ങള്‍ തേടാവുന്നതാണ്. അങ്ങനെയുള്ള ഹരജികള്‍ വരുമ്പോള്‍ കോടതികള്‍ ഈ വിധിയിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

RELATED STORIES

Share it
Top