ജെസ്‌നയുടെ തിരോധാനം:പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍തിരുവനന്തപുരം: കോട്ടയം മുക്കൂട്ട്തറ സ്വദേശിനി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍.അടുത്ത കാലത്തായി പോലീസിനെതിരെ ഇത്തരം പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളിലും മറ്റും പോലീസ് ഗൗരവം കാണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top