ജെസി റോയി വനിതാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ്‌ചെറുതോണി: ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ വനിതാവിഭാഗമായ വനിതാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റായി ജെസി റോയി കുമളി തിരഞ്ഞെടുക്കപ്പെട്ടു. കുമളി ഗ്രാമപ്പഞ്ചായത്ത് മുന്‍ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ജെസി റോയി, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പര്‍, മാതൃദീപ്തി രൂപതാ എക്‌സിക്യൂട്ടീവ് അംഗം, അട്ടപ്പള്ളം സെന്റ്‌തോമസ് സണ്‍ഡേ സ്‌കൂള്‍ അധ്യാപിക, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സെക്രട്ടറി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ലിസമ്മ ബെന്നി (വൈസ് പ്രസിഡന്റ്) ജിജി ബിനു, ഡാനി സജി (സെക്രട്ടറിമാര്‍) സാലി ജോസ് (ഖജാഞ്ചി), കെ.ആര്‍.രമണി, ലിസി തോമസ്, കുഞ്ഞുമോള്‍ രാജു, ലൂസി ഫ്രാന്‍സിസ്, റോസിലി റോയി (സെക്രട്ടറിയേറ്റംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

RELATED STORIES

Share it
Top