ജെവാര്‍ കൂട്ടബലാല്‍സംഗം : കേസ് ഒതുക്കാന്‍ പോലിസ് ശ്രമമെന്ന് പരാതിക്കാരിഗ്രേറ്റര്‍ നോയിഡ: ജെവാര്‍ കൂട്ടബലാല്‍സംഗക്കേസ് പോലിസ് ഒതുക്കീത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി കേസിലെ പരാതിക്കാരി. യമുന എക്‌സ്്പ്രസ് വേയിലെ ജെവാര്‍-ബുലന്ത്ശഹര്‍ റോഡില്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട നാലു സ്ത്രീകളില്‍ ഒരാളാണ് ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്കെതിരേ തെറ്റായ പ്രസ്താവനകളിറക്കി പോലിസ് കേസിനെ വഴിതിരിക്കാന്‍ ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച ജില്ലാ മജിസ്‌ട്രേറ്റ് ബി എന്‍ സിങ്, എസ്എസ്പി ലൗ കുമാര്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുരാഗ് ഭാര്‍ഗവ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബലാല്‍സംഗ ആരോപണം തെറ്റാണെന്ന് അവകാശപ്പെട്ടിരുന്നു. പ്രാഥമിക വൈദ്യപരിശോധനാ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. കഴിഞ്ഞ ദിവസം പരാതിക്കാരായ സ്ത്രീകള്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ബന്ധുവീട്ടില്‍ പോവുകയായിരുന്ന സ്ത്രീകളെ അഞ്ചംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top