ജെറ്റ് എയര്‍വേസിലെ ജീവനക്കാരുടെ പെരുമാറ്റത്തിനെതിരേ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: ജെറ്റ് എയര്‍വേസിലെ ജീവനക്കാരുടെ പെരുമാറ്റത്തിനെതിരേ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സഹയാത്രികന് ഗ്രൗണ്ട് സ്റ്റാഫില്‍ നിന്ന് മോശം അനുഭവമുണ്ടായ സാഹചര്യത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററിലൂടെ വിമര്‍ശനവുമായി എത്തിയത്. സമാനമായ അനുഭവം കുടുംബവുമൊത്ത് യാത്രചെയ്യുമ്പോള്‍ തനിക്കും അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. കുഞ്ഞും കൂടെയുണ്ടായിരുന്നപ്പോഴായിരുന്നു അത്. അപമാനിക്കുന്ന തരത്തിലും മോശമായുമാണ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സമാന അനുഭവങ്ങളുണ്ടായിട്ടുള്ളതായി വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തി.

RELATED STORIES

Share it
Top