ജെറ്റ് എയര്‍വെയ്‌സില്‍ റമദാന്‍ ഓഫര്‍ദോഹ: ഇന്ത്യയുടെ പ്രീമിയര്‍ ഇന്റര്‍നാഷനല്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് റമദാന്‍ സ്‌പെഷ്യല്‍ നിരക്ക് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ മെയ് 28 വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ 12 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 22 മുതല്‍ നവംബര്‍ 30 വരെയുള്ള ദിവസങ്ങളിലാണ് നിരക്കിളവ് ബാധകമാവുക. എന്നാല്‍, ഇതിനിടയില്‍ വരുന്ന ആഗസ്ത് 24 മുതല്‍  സപ്തംബര്‍ 9 വരെയുള്ള ദിവസങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. ടിക്കറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യമെത്തുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് നിരക്കിളവ് ബാധകമായിരിക്കും. ജെറ്റ്എയര്‍വെയ്‌സ് വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ വെബ് പ്രമോഷന്‍ ലഭിക്കുക. ഓണ്‍ലൈനില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ബുക്ക് ചെയ്യാവുന്നതാണ്.

RELATED STORIES

Share it
Top