കിങാകുമോ കുമാരസ്വാമി? ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം



ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്ജനതാദള്‍ എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. ജനതാദള്‍ എസ് നേതാവ് കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ജെഡിഎസ് മുന്നണി അധികാരമേറാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കോണ്‍ഗ്രസ് പിന്തുണ അറിയിച്ചതോടെ കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളോടൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ചു. ബിജെപി നേതാവ് യെദിയൂരപ്പയും ഗവര്‍ണറെ കണ്ടിട്ടുണ്ട്.
ഒരു ഘട്ടത്തില്‍ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങിയ ബിജെപി ഉച്ചയ്ക്ക ശേഷം താഴോട്ട് പോവുകയായിരുന്നു.
ബിജെപിയുടെ ലീഡ് നൂറ് കടന്നെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 112ല്‍ എത്തിയേക്കില്ലെന്നാണ് സൂചനകള്‍ പുറത്തു വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ബിജെപിക്ക് ഇതുവരെ 103 സീറ്റ് ലഭിച്ചിട്ടുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 78 സീറ്റുകളില്‍ വിജയിച്ചു. ജനതാദള്‍ സെക്യുലര്‍ 37 സീറ്റുകളില്‍ വിജയിച്ചു. മറ്റുള്ളവര്‍ക്ക് 3 സീറ്റുകളുണ്ട്. ജനതാദളും കോണ്‍ഗ്രസും കൈകോര്‍ത്ത് കര്‍ണാടകയില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ആരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top