ജെട്ടിയില്‍ ജങ്കാര്‍കുടുങ്ങിയത് യാത്രക്കാരെ വലച്ചു

വൈക്കം: ജങ്കാര്‍ ജെട്ടിയില്‍ കുടുങ്ങിയത് അരമണിക്കൂറോളം യാത്രക്കാരെ വലച്ചു. യാത്രക്കാരും വാഹനങ്ങളും കയറിയപ്പോള്‍ ജെട്ടിയുടെ പ്ലാറ്റ്‌ഫോമിലേക്ക് ജങ്കാര്‍ താഴ്ന്നു. അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ജങ്കാറിന്റെ യാത്ര പുനരാരംഭിക്കാന്‍ സാധിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് സംഭവത്തിനുകാരണം. ജങ്കാര്‍ ഇടിച്ച് പുതുതായി നിര്‍മിച്ച കായല്‍ റോഡിന്റെ ശിലാഫലകവും തകര്‍ന്നു. ജങ്കാറിലെ യാത്രക്കാര്‍ പലരും ബഹളം വെക്കുന്നുണ്ടായിരുന്നു. ജങ്കാര്‍ ജെട്ടിയിലേക്കുള്ള വഴി വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞതോടെ ബീച്ചിലേക്കെത്തിയ വാഹനങ്ങളും യാത്രക്കാരുമെല്ലാം ഏറെനേരം റോഡില്‍ കുടങ്ങി. ജങ്കാര്‍ യാത്ര പുനരാരംഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

RELATED STORIES

Share it
Top