ജെഎന്‍യു വിദ്യാര്‍ഥിയെ കാണാതായി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു)നിന്ന് മറ്റൊരു വിദ്യാര്‍ഥിയെക്കൂടി കാണാതായി. 26കാരനായ പിഎച്ച്ഡി വിദ്യാര്‍ഥി മുകുള്‍ ജയിനെയാണ് കാണാതായതെന്ന് പോലിസ് പറഞ്ഞു. ലൈഫ് സയന്‍സ് കോഴ്‌സ് വിദ്യാര്‍ഥിയായ മുകുള്‍ ജയിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
ജയിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു. 2016 ഒക്ടോബര്‍ 15ന് സര്‍വകലാശാലയിലെ മാഹി മന്ദാവി ആശുപത്രിയില്‍നിന്ന് ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായ സംഭവം വലിയ വിവാദമായിരുന്നു. എബിവിപി പ്രവര്‍ത്തകരുമായുണ്ടായ പിടിവലിക്കു ശേഷമാണ് നജീബിനെ കാണാതായത്. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നജീബ് കേസ് മെയ് 16ന് അന്വേഷണത്തിനായി സിബിഐക്കു കൈമാറി.

RELATED STORIES

Share it
Top