ജെഎന്‍യു: ഉമര്‍ ഖാലിദ് കോടതിയിലേക്ക്‌

ന്യൂഡല്‍ഹി: തനിക്കെതിരായ സര്‍വകലാശാല നടപടികള്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവും ഗവേഷകനുമായ ഉമര്‍ ഖാലിദ്. 2016 ഫെബ്രുവരിയില്‍ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെ സസ്‌പെന്‍ഡ് ചെയ്തതും കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്തിയതും ജെഎന്‍യു ഏര്‍പ്പെടുത്തിയ ഉന്നതതല അന്വേഷണസംഘം ശരിവച്ചിരുന്നു. അഫ്‌സല്‍ ഗുരു വിഷയവുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് ആരോപണം. ഇതിനെതിരേയാണ് ഇപ്പോള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
സമൂഹമാധ്യമത്തിലൂടെയായിരുന്നു ഉമറിന്റെ പ്രതികരണം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇതു മൂന്നാംതവണയാണ് കോളജില്‍ നിന്ന് ഇതേ വിഷയത്തില്‍ ശിക്ഷാനടപടികളുണ്ടാവുന്നത്. ഇത് കോടതിയിലെത്തുകയും തള്ളുകയും ചെയ്തതാണെന്നും ഉമര്‍ പറഞ്ഞു.

RELATED STORIES

Share it
Top