ജെഎന്‍യുവില്‍ നിന്ന് ട്രക്ക് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ട്രക്ക് ഡ്രൈവറുടെ മൃതദേഹം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് കണ്ടെത്തി. കാംപസിലെ കാട്ടിനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ട്രക്ക് ഡ്രൈവര്‍ രാംപ്രവേശ് എന്നയാളുടേതാണ് തിരിച്ചറിഞ്ഞിട്ടുണ്ട്.നജഫ്ഗഢ് സ്വദേശിയാണ് രാംപ്രവേശ്. ഇയാള്‍ ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്താകാമെന്നാണ് സംശയിക്കുന്നത്.
കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തായിട്ടില്ല.വെസ്റ്റ് ഡല്‍ഹി സ്വദേശിയായ ട്രക്ക് െ്രെഡവറെ കഴിഞ്ഞയാഴ്ച മുതല്‍ കാണാതായിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.

RELATED STORIES

Share it
Top