ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തുതൃശൂര്‍: തൃശൂര്‍ അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡില്‍ നടന്ന ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍  ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സലാഹുദ്ദീന്‍ അയ്യൂബിയെയും  (തിരുവനന്തപുരം) ജനറല്‍ സെക്രട്ടറിയായി തമീമുല്‍ അന്‍സാരിയെയും (കോട്ടയം) വൈസ് പ്രസിഡന്റായി നൗറിനെയും (എറണാകുളം) സെക്രട്ടറിയായി ആലിയ സുധീറിനെയും (ആലപ്പുഴ) ഖജാഞ്ചിയായി ഷംസുദ്ദീനെയും (വടകര) തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായി മിസ്‌റാജ്, അഹ്‌ല ബഷീര്‍, ജുലൈബീബ് (മലപ്പുറം), ഷാന (പാലക്കാട്), ഐഷ നിസാര്‍ (തൃശൂര്‍), തസ്‌നി ഷുക്കൂര്‍ (കൊല്ലം), അസ്ഹാബ് (കണ്ണൂര്‍), അദ്‌നാന്‍ ഷാഫി (ഇടുക്കി) എന്നിവരെയും തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന രക്ഷാധികാരി ഇ സുല്‍ഫിയാണ് തിരഞ്ഞെടുത്ത ഭാരവാഹികളെ പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top