ജൂനിയര്‍ ഫ്രന്റ്‌സ് നിവേദനം: നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിശുദിനത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ് നല്‍കിയ നിവേദനത്തില്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി. ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശിക്ക് ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബിയാണ് നിവേദനം നല്‍കിയിരുന്നത്.
കുട്ടികള്‍ക്ക് ലഭ്യമാവേണ്ട സംരക്ഷണവും അവകാശങ്ങളും പൂര്‍ണാര്‍ഥത്തില്‍ ലഭിക്കുന്നില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്തി ജീവിതസാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കുക, സ്—കൂളുകളിലെ ഗേള്‍സ് സെല്ലുകള്‍ ശക്തിപ്പെടുത്തുക, പരിശീലനം സിദ്ധിച്ച കൗണ്‍സിലര്‍മാരെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് രേഖാമൂലം നിര്‍ദേശം നല്‍കി. ഹരജിയില്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ ആവശ്യമാണെന്നും പ്രസ്തുത വിഷയം സംസ്ഥാന ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങളിലെ ചട്ടം 35 പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയ്ക്ക് കൈമാറുന്നതായും ഉത്തരവില്‍ പറയുന്നു.

RELATED STORIES

Share it
Top