ജൂനിയര്‍ ഫ്രന്റ്‌സ് ജൂനിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

ചാലാട്: ജൂനിയര്‍ ഫ്രന്റ്‌സ് ചാലാട് ഏരിയാ കമ്മിറ്റി കുട്ടികള്‍ക്കായി കുരുന്നുകൂട്ടം-2017 സംഘടിപ്പിച്ചു. പയ്യാമ്പലം ഗ്രൗണ്ടില്‍ നടത്തിയ പരിപാടിയില്‍ വിവിധ കലാകായിക മല്‍സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. വിജയികളായവര്‍ക്കും പങ്കെടുത്തവര്‍ക്കും എസ്ഡിപിഐ പള്ളിക്കുന്ന് മേഖലാ പ്രസിഡന്റ് ടി എല്‍ സാജിദ് സമ്മാനം നല്‍കി. പോപുലര്‍ ഫ്രണ്ട് ചാലാട് ഏരിയാ സെക്രട്ടറി മുബാസ്, ജൂനിയര്‍ ഫ്രന്റ്‌സ് കോ-ഓഡിനേറ്റര്‍ തമീം നിയന്ത്രിച്ചു.കണ്ണൂര്‍ സിറ്റി: ജൂനിയര്‍ ഫ്രന്റ്‌സ് കണ്ണൂര്‍ സിറ്റി ഏരിയാ കമ്മിറ്റി ജൂനിയര്‍ ഫെസ്റ്റ് കലാകായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കു പോപുലര്‍ ഫ്രണ്ട് സിറ്റി ഏരിയാ സെക്രട്ടറി മുസ്തഫ സമ്മാനങ്ങളും ശക്കീര്‍ സിറ്റി സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ഷീസ്, റഷീദ് നേതൃത്വം നല്‍കി.തളിപ്പറമ്പ്: ജൂനിയര്‍ ഫ്രന്റ്‌സ് കുപ്പം യൂനിറ്റ് ജൂനിയര്‍ ഫെസ്റ്റ് നടത്തി. വിജയികള്‍ക്ക് എസ്ഡിപിഐ മണ്ഡലം ഖജാഞ്ചി നസീര്‍ കല്ലാലി സമ്മാനം നല്‍കി. ഷുഹൂദ് മദനി, അബ്ദുര്‍ റഹ്്മാന്‍,നേതൃത്വം നല്‍കി.

RELATED STORIES

Share it
Top