ജൂനിയര്‍ ഫെസ്റ്റ് നടത്തി

തോട്ടട: കളിക്കാം പഠിക്കാം, നന്നായി വളരാം എന്ന പ്രമേയത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ് കാഞ്ഞങ്ങാട് പള്ളി യൂനിറ്റിന്റെ നേതൃത്വത്തില്‍ ചിറക്കുതാഴെ വയല്‍ ഗ്രൗണ്ടില്‍ അവധിക്കാല കായിക മല്‍സരങ്ങള്‍ നടത്തി. പോപുലര്‍ ഫ്രണ്ട് തോട്ടട യൂനിറ്റ് പ്രസിഡന്റ് ഹനീഫ ഉദ്ഘാടനം ചെയ്തു. സെവന്‍സ് ഫുട്‌ബോള്‍, ഷൂട്ടൗട്ട്, ബലൂണ്‍ പൊട്ടിക്കല്‍, ഓട്ടമല്‍സരം അരങ്ങേറി. വിജയികള്‍ക്ക് എസ്ഡിപിഐ തോട്ടട ബ്രാഞ്ച് പ്രസിഡന്റ് റഷീദ്, ജസീം, ഫവാസ്, ഹാഷിര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മന്‍സൂര്‍ തങ്ങള്‍ വിഷയാവതരണം നടത്തി.
മുണ്ടേരി: ജൂനിയര്‍ ഫ്രന്റ്‌സ് മുണ്ടേരി ഏരിയാ കമ്മിറ്റി ജൂനിയര്‍ ഫെസ്റ്റ് കായിക മല്‍സരങ്ങള്‍ നടത്തി. അബ്ദുല്‍ ഖാദര്‍ മാണിയൂര്‍, താജുദ്ദീന്‍ കാഞ്ഞിരോട്  ഷഫീഖ്, ഇ നവാസ്, നജീര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top