ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

ആര്‍പ്പുക്കര: ആരോഗ്യ മേഖലയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച വിഷയത്തില്‍ ആരോഗ്യ മന്ത്രിയുമായി കെഎംജെഎസി നടത്തിയ ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ എല്ലാ ഗവ. മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍, എന്നിവര്‍ അനിശ്ചിതകാലത്തേയ്ക് പണി മുടക്കി കൊണ്ടും, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി കൊണ്ടും സമരം ചെയ്യും.
പ്രാരംഭ ഘട്ടത്തില്‍ അടിയന്തര സേവനങ്ങളായ അത്യാഹിതം, ലേബര്‍ റൂം, ഐസിയു, എമര്‍ജന്‍സി ഓപറേഷന്‍ തിയേറ്റര്‍ എന്നിവ ഒഴിവാക്കിക്കൊണ്ടായിരിക്കും സമരം ചെയ്യുന്നത്. ഡിഎംഇയിലേയും ഡിഎച്ച്എസിലേയും പെന്‍ഷന്‍ പ്രായ വര്‍ധനവ് പിന്‍വലിക്കുക, ഒഴിവുകള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യുകയും ഓരോ ഡിപാര്‍ട്ട്‌മെന്റുകള്‍ തിരിച്ചു പ്രത്യേകം തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുക, വര്‍ഷാവര്‍ഷം റിക്രൂട്ട്‌മെന്റ് നടത്തുക, സ്ഥിര നിയമനങ്ങള്‍ നടപ്പാവുന്നതിനായി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക, യുപിഎസി മാതൃകയില്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പിഎസ്‌സി എഴുതാന്‍ സാഹചര്യം ഒരുക്കുക, പിജി സീറ്റുകള്‍ക്ക് അനുപാതമായി എസ്ആര്‍ തസ്തികകള്‍ കൊണ്ടുവരിക, സ്ഥിര തസ്തികകളില്‍ എസ്ആര്‍മാരെ താല്‍ക്കാലികമായി നിയമിച്ച് ലക്ചര്‍ അസിസ്റ്റന്റ് പ്രഫസര്‍ ആയി കാണിക്കുന്ന നടപടി ഒഴിവാക്കുക, എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ എന്നീ ഡിപാര്‍ട്ട്‌മെന്റുകള്‍ ആരംഭിക്കുക എന്നീ എട്ടിന ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. അന്നേദിവസം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തും.
ജന്മദിനം
ആഘോഷിച്ചു
പാമ്പാടി: ഇന്ദിരാഗാന്ധി സ്മാരക പാലിയേറ്റീവ്  കെയര്‍ സൊസൈറ്റി  കോണ്‍ഗ്രസ് ജന്മദിനം  ആഘോഷിച്ചു. ചെയര്‍മാന്‍  എന്‍ ജെ പ്രസാദ് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top