ജൂനിയര്‍ ട്രംപ് റഷ്യന്‍ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപോര്‍ട്ട്‌

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന്റെ മകന്‍ ജൂനിയര്‍ ട്രംപും റഷ്യന്‍ പ്രതിനിധിയും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന സ്റ്റിവ് ബന്നോന്‍. രാജ്യദ്രോഹപരമായ കൂടിക്കാഴ്ച എന്നാണ് ബന്നോന്‍ ഇതിനെ വിശേഷിപ്പിച്ചതെന്ന് യുഎസ് മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നു. മൈക്കിള്‍ വൂള്‍ഫ് എഴുതിയ ഫയര്‍ ആന്റ് ഫ്യൂറി ഇന്‍സൈഡ് ദി ട്രംപ് വൈറ്റ്ഹൗസ് എന്ന പുസ്തകത്തിലാണ് ബന്നോന്‍ ഇക്കാര്യം വ്യക്തമാക്കിയത്്. എന്നാല്‍, ബന്നോനിന്റെ പ്രസ്താവനയ്‌ക്കെതിരേ ട്രംപ്് രംഗത്തെത്തി. ബന്നോന് താനുമായോ തന്റെ ഓഫിസുമായോ യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസിലെ സ്ഥാനം നഷടപ്പെട്ടതിന് ശേഷം അദ്ദേഹത്തിനു നേര്‍ബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ട്രംപ് പരിഹസിച്ചു.അതേസമയം, ബന്നോന്‍ ട്രംപുമായുണ്ടാക്കിയ രഹസ്യങ്ങള്‍ പുറത്തു പറയില്ലെന്ന ധാരണ തെറ്റിച്ചതായി കാണിച്ച് ട്രംപിന്റെ അഭിഭാഷകര്‍ ബന്നോന് നോട്ടീസയച്ചു. മൈക്കിള്‍ വൂള്‍ഫുമായുള്ള സംഭാഷണത്തില്‍ ബന്നോന്‍ പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന്് അദ്ദേഹത്തിനയച്ച നോട്ടീസില്‍ ആരോപിച്ചു. ഡോണള്‍ഡ് ട്രംപിന് യുഎസ് പ്രസിഡന്റ് ആവാന്‍ താല്‍പര്യമില്ലായിരുന്നു—വെന്നും പുസ്തകം വെളിപ്പെടുത്തുന്നു.  തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ പ്രഥമ വനിത മെലനിയക്കു സന്തോഷക്കണ്ണീരിനു പകരം സങ്കടക്കണ്ണീരാണു വന്നത്. ‘ട്രംപിന്റെ ആത്യന്തികമായ ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം അല്ലായിരുന്നു. മല്‍സരിക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാന്‍ കഴിയുമെന്ന് തന്റെ അനുയായിയായ സാം നണ്‍ബര്‍ഗിനോട് ട്രംപ് പറഞ്ഞിരുന്നു. അതേസമയം, പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് തള്ളിക്കളഞ്ഞു.

RELATED STORIES

Share it
Top