ജൂണ്‍ 16ന് വഴി തടയല്‍ സമരംആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് 16 ന് രാജ്യ വ്യാപകമായി വഴി തടയല്‍ സമരം സംഘടിപ്പിക്കാന്‍ അഖിലേന്ത്യാ  കിസാന്‍സഭ ആഹ്വാനം ചെയ്തു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, കന്നുകാലി വില്‍പ്പന നിയന്ത്രിച്ചു കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിക്കുക, കര്‍ഷകരെ വെടിവെച്ചു കൊലപ്പെടുത്തിയ മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ രാജിവെയ്ക്കുക, കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ താങ്ങുവില നിശ്ചയിക്കുക, ഡോ. എം എസ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യാ കിസാന്‍സഭ ഉള്‍പ്പെടെ 36 ഓളം സംഘടനകളുടെ ഐക്യവേദിയായ ഭൂമി അധികാര്‍ ആന്ദോളന്റെ നേതൃത്വത്തില്‍ 16 ന് രാജ്യവ്യാപകമായ  വഴി തടയല്‍ സമരം സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ 12 മണിവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയ്ക്ക് സമീപം കേരള കര്‍ഷകസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാഷണല്‍ ഹൈവേ ഉപരോധിക്കും.

RELATED STORIES

Share it
Top