ജുബൈല്‍ ബസ് സ്‌റ്റേഷനില്‍ നിന്ന് ദുബൈ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ്

പുതിയ ബസ് റൂട്ടായ 313 റോള ബസ് സ്‌റ്റേഷനെ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2മായി ബന്ധിപ്പിക്കുന്നു. ജുബൈല്‍ ബസ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട് നഹ്ദ റോഡിലൂടെയാണ് പുതിയ ബസ് കടന്നു പോവുക. ഇതിന് 12 സ്‌റ്റോപ്പുകളാണുള്ളതെന്നും ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയിലെ ഇന്റര്‍സിറ്റി ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ഖാലിദ് അല്‍ ഖയാല്‍ അറിയിച്ചു.
രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് സര്‍വീസ്. 15 ദിര്‍ഹമാണ് നിരക്ക്. സ്‌റ്റേഡിയം മെട്രോ, മിനിസ്ട്രി ഓഫ് മീഡിയ, നഹ്ദ, യൂണിയന്‍ കോ-ഓപ്, ഫ്രീസോണ്‍ (അല്‍ഖുദ്‌സ് റോഡ്) എന്നീ സ്‌റ്റോപ്പുകള്‍ വഴിയാണ് ഈ ബസ് സഞ്ചരിക്കുക. ഇന്റര്‍ സിറ്റി ബസുകള്‍ക്കുള്ള വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് ആര്‍ടിഎ ബസ് റൂട്ടുകള്‍ ഏര്‍പ്പെടുത്തുന്നത്. എല്ലാ എമിറേറ്റുകളിലേക്കും സൗകര്യപ്പെടുന്ന വിധത്തില്‍ ഏക സ്ഥാനമായി ഷാര്‍ജ വളര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ യാത്രക്കാര്‍ക്കും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രയാണ് ആര്‍ടിഎയുടെ ലക്ഷ്യം. കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതും ഇടവേളകള്‍ കുറച്ചതും യാത്രക്കാരുടെ നീണ്ട ക്യൂ ഇല്ലാതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ആര്‍ടിഎ ദുബൈ പോലുള്ള മികച്ച പങ്കാളികളുമായി ചേര്‍ന്ന് ആര്‍ടിഎ ഷാര്‍ജ പൊതുഗതാഗത ഉപാധികള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു. ഫീല്‍ഡ് പഠനങ്ങളുടെയും സര്‍വേകളുടെയും അടിസ്ഥാനത്തിലാണ് പുതിയ റൂട്ട് നടപ്പാക്കിയതെന്നും അല്‍ഖയാല്‍ വിശദീകരിച്ചു.

RELATED STORIES

Share it
Top