ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ ആദരിച്ചുജുബൈല്‍: ഇന്ത്യന്‍ സ്‌കൂള്‍ ജുബൈല്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. സയിദ് ഹമീദ് വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. യുഎസ്എ കോളജ് ബോര്‍ഡിന്റെ സാറ്റ് പരീക്ഷകള്‍ നടത്താന്‍ സ്‌കൂളിന് അംഗീകാരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള പ്രശംസാ പത്രവും ഉപഹാരങ്ങളും അംബാസിഡറും പത്‌നി ഷബ്‌നം ജാവേദും സമ്മാനിച്ചു. ഭരണസമിതി ചെയര്‍മാന്‍ നൗഷാദ് പി കെ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. നൗഷാദ് അലി നന്ദിയും പറഞ്ഞു. എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സുറഹ്മാന്‍, നുസ്ഹത് ഇഖ്ബാല്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top