ജുനൈദ്ഖാന്‍ കേസ്: മുഖ്യപ്രതിക്ക് ജാമ്യം

ന്യൂഡല്‍ഹി: ജുനൈദ് ഖാന്‍ എന്ന 15കാരനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി നരേഷ് കുമാറിന് പഞ്ചാബ്-ഹരിയന ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഒരു വര്‍ഷത്തിലധികമായി തന്റെ കക്ഷി ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം പരിഗണിച്ചാണു ജസ്റ്റിസ് ദയാ ചൗധരി ജാമ്യം അനുവദിച്ചത്.
2018 ജൂലൈ എട്ടു മുതല്‍ മുഖ്യ പ്രതിയായ നരേഷ്‌കുമാര്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങി. ആരോപണങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രോസിക്യൂഷന്‍ സാക്ഷിക്കളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ജൂണ്‍ ഏഴിന് ഫരീദാബാദ് സെഷന്‍സ് കോടതി നരേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2017 ജൂണില്‍ ബന്ധുക്കള്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കവെ മധുരയ്ക്കു സമീപം വച്ചാണ് 15കാരനായ ജൂനൈദ് കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top