ജുനൈദ്ഖാന്റെ ഘാതകനും സ്ഥാനാര്‍ഥിയാവും

ലഖ്‌നോ: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട 16കാരന്‍ ജുനൈദ് ഖാന്റെ കൊലപാതകി ഷെറാവത്തിനെ 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി തീവ്ര ഹിന്ദുത്വ സംഘടന ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന.
2017 ജൂണില്‍ ട്രെയിനില്‍ വച്ചാണ് പ്രതേക കാരണമൊന്നുമില്ലാതെ ജുനൈദിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്.
ഷെരാവത്തിനെ ഹരിയാനയിലെ ഫരീദാബാദ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കാനാണ് നവനിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് ജാനി ആവശ്യപ്പെടുന്നത്. 2017 ഡിസംബറില്‍ മുഹമ്മദ് അഫ്‌റാസുലിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ശംഭുലാല്‍, പശുഭീകരതയുടെ പേരില്‍ 2015ല്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട കേസിലെ പ്രതി ഹരിഓം സിസോദിയ എന്നിവരെയും സംഘടന സ്ഥാനാര്‍ഥികളാക്കിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top