ജുനൈദിന്റെ കൊലപാതകം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്നതെന്ന്കൊല്ലം: ഹരിയാനയില്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ഖുര്‍ആന്‍ മനപാഠമാക്കിയ ജുനൈദ് എന്ന കുട്ടിയുടെ കൊലപാതകം  രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും തകര്‍ക്കുന്നതാണെന്ന് ഡിസിസി ഉപാധ്യക്ഷന്‍ എസ് വിപിനചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെപിസിസി ന്യൂനപക്ഷ വകുപ്പ് കൊല്ലം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ—യിരുന്നു അദ്ദേഹം. രാജ്യത്തെ നടുക്കിയ സംഭവങ്ങളുണ്ടായിട്ടും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ പ്രതികരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദി അധ്യക്ഷത വഹിച്ചു. അഫ്‌സല്‍ ബാദുഷ, കരിക്കോട് ഷറഫ്, സജീബ് എസ് പോച്ചയില്‍, ഷാന്‍ വടക്കേവിള, ബിനോയി ഷാനൂര്‍, ഷഹാലുദ്ദീന്‍ കിഴക്കേടം, അനൂപ് നെടുമ്പന, നൈസാം ഇലവക്കോട്, സജീവ് ചുങ്കത്ത്, ഷാജഹാന്‍ ശാസ്താംകോട്ട, സുനിത നിസാര്‍, അഡ്വ. വിമല ജര്‍മ്മിയാസ്, ജുമൈലത്ത് സംസാരിച്ചു.

RELATED STORIES

Share it
Top