ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനെന്ന്

കൊല്ലം : മാനസികരോഗിയായ ആദിവാസി യുവാവിനെ സംഘംചേര്‍ന്ന് തല്ലിക്കൊന്ന സംഭവം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നവര്‍ കേസ് അട്ടിമറിച്ച് മുതലെടുപ്പ് നടത്താന്‍ അവസരം  കണ്ടെത്തുന്നവരാണെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു.
പത്തനാപുരം ഗാന്ധിഭവനില്‍ സംഘടിപ്പിച്ച മാനവ സമാധാന സംഗമം ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം.
മധുവിനെ കൊലചെയ്ത കേസ് ഹൈക്കോടതി സ്വമേധയാ ഏറ്റുടുത്തതോടെ ജുഡീഷ്യല്‍ അന്വേഷണത്തിന് യാതൊരു പ്രസക്തിയും ഇല്ല. ഇത് തിരിച്ചറിഞ്ഞിട്ടും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കുന്നതിനും കേസ് തേയ്ച്ച്മായ്ച്ചുകളയുന്നതിനുമാണെന്നും അദ്ദേഹം പറഞ്ഞു.
കഥകളി കലാകാരി ചവറ പാറുക്കുട്ടിഅമ്മ അധ്യക്ഷത വഹിച്ചു.
പുനലൂര്‍ സോമരാജന്‍, എസ് പ്രഹഌദന്‍, ചലച്ചിത്ര പിന്നണി ഗായിക എന്‍ ലതിക, എസ് പവന നാഥന്‍, കുണ്ടറ സോമന്‍, കൈനകരി തങ്കരാജ്, മാര്‍ഷ്യല്‍ ഫ്രാങ്ക്, ഇരവിപുരം ഭാസി, ചവറ ധനപാലന്‍, ശ്യാം പത്തനാപുരം സംസാരിച്ചു.

RELATED STORIES

Share it
Top