ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാണെന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അപകടത്തിലാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അതിനു സാധിച്ചില്ലെങ്കില്‍ രാജ്യത്തെ ജനാധിപത്യം അപകടത്തിലാവും. രാജ്യത്തെ ഉന്നത നീതിപീഠങ്ങളില്‍ എല്ലാം സ്വന്തക്കാരെ കുത്തിനിറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെയാണ് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ പ്രതികരണം.

RELATED STORIES

Share it
Top