ജീവിത ശൈലീരോഗങ്ങള്‍ക്കെതിരേ ആയുര്‍വേദ ഔഷധങ്ങളുമായി വൈദ്യരത്‌നംതൃശൂര്‍: ജീവിത ശൈലീരോഗങ്ങള്‍ക്കെതിരേ ഒല്ലൂര്‍ തൈക്കാട്ട് മൂസ് വൈദ്യരത്‌ന ഗവേഷണവിഭാഗം ഏറെനാളത്തെ പഠനപരീക്ഷണങ്ങള്‍ക്കു ശേഷം വികസിപ്പിച്ചെടുത്ത ആറ് പുതിയ ഔഷധങ്ങള്‍ വിപണിയിലിറക്കി. തൈയ്‌റോഡിനുള്ള തൈറോകാം, ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനുള്ള മോനോവോസ്, കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ലിപോനില്‍, സുഖശോധനയ്ക്കുള്ള ലാക്‌സ്‌വോസ്, ട്രൈഗോനില്‍, പൈല്‍സിനുള്ള പിലോനില്‍ എന്നീ മരുന്നുകളാണ് പുറത്തിറക്കിയത്. ഡോക്ടര്‍മാരിലൂടെയാണ് ഔഷധങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ വൈദ്യരത്‌നം ഡയറക്ടര്‍ കെ കെ വാസുദേവന്‍ പങ്കെടുത്തു.     മറ്േ

RELATED STORIES

Share it
Top