ജീവിതശൈലീരോഗ നിയന്ത്രണം: മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനസജ്ജം

പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജീവിതശൈലീരോഗ നിയന്ത്രണത്തിനായി നടപ്പാക്കുന്ന അമൃതം ആരോഗ്യം പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി.
ജീവിതശൈലീരോഗങ്ങള്‍ക്കുള്ള വിവിധ പരിശോധനകളായ ഹീമോഗ്ലോബിന്‍, ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, ലിപ്പിഡ് പ്രൊഫൈല്‍, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, കിഡ്‌നി ഫങ്ഷന്‍  ടെസ്റ്റ്, യൂറിന്‍ അനാലിസിസ്, രക്താതിമര്‍ദ പരിശോധന തുടങ്ങിയവ മൊബൈല്‍ യൂനിറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഫാര്‍മസിസ്റ്റ്, ലാബ്‌ടെക്‌നീഷ്യന്‍ എന്നിവരുടെ സേവനവും ലഭ്യമാണ്. ലബോറട്ടറി സംവിധാനം ലഭ്യമല്ലാത്ത സ്ഥലങ്ങള്‍, ഒറ്റപ്പെട്ടതും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങള്‍, പ്രത്യേക പ്രാധാന്യം നല്‍കേണ്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

RELATED STORIES

Share it
Top