ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുരേഷിന് കൈത്താങ്ങ് വേണം

ആലത്തൂര്‍: കരള്‍ രോഗബാധിതനായി ദുരിതത്തിലായ ഗൃഹനാഥന്‍ സുമനസ്സുകളുടെ സഹായംതേടുന്നു. ചിറ്റില്ലഞ്ചേരി, നൊണ്ണംകുളം നൊച്ചിക്കാട് സുരേഷി(40)നാണ് കരള്‍ രോഗം ബാധിച്ച് മൂന്നുവര്‍ഷമായി ചികില്‍സയില്‍ കഴിയുന്നത്. ഭാര്യയും, അഞ്ചിലും, മൂന്നിലും പഠിക്കുന്ന രണ്ടുമക്കളടങ്ങുന്ന കുടുംബമാണ് സുരേഷിന്റേത്. സുരേഷിന്റെ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ അത്താണി.
അസുഖബാധിതനായി ചികി ല്‍സയിലായതോടെ ഭാര്യ സുചിത്ര കൂലിപ്പണി്ക്ക് പോയി തുടങ്ങി. ഭാര്യയുടെ വരുമാനം കൊണ്ടാണ് ചെലവുകള്‍ കഴിഞ്ഞുപോകുന്നത്. ഇതിനിടെ ആഴ്ച്ചയില്‍ മൂന്നുതവണ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് നടത്ത ാന്‍ പോക ുകയും വേണം. ചികില്‍സാ ചെലവുകള്‍ കണ്ടെത്തുന്നതിനായി മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തംഗം ഉഷ ചെയര്‍മാനായും സുരേഷിന്റെ ഭാര്യ സുചിത്ര കണ്‍വീനറുമായ സുരേഷ് സഹായസമിതി ഉണ്ടാക്കി ചിറ്റില്ലഞ്ചേരി കനറാ ബാങ്ക് ശാഖയില്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 074410 1025560. ഐഎഫ്എസ്‌സി: സിഎന്‍ആര്‍ബി 0000744.

RELATED STORIES

Share it
Top