ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പാച്ചിലിനിടെ മുസ്തഫയ്ക്ക് ആദ്യ അപകടം

എടക്കര: വാര്‍ധക്യത്തിലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തന്ത്രപ്പാടിലാണ് മുസ്തഫയുടെ ജീവിതത്തിലെ തന്നെ ആദ്യ അപകടമുണ്ടായത്. രണ്ട് വര്‍ഷം മുന്‍പ് വാഹനം റോഡിന്റെ അരിക് തെന്നി താഴേക്കിറങ്ങി ഒന്നു ചരിഞ്ഞതാണ് മുസ്തഫയുടെ 45 വര്‍ഷത്തെ ഡ്രൈവര്‍ ജോലിക്കിടെയുണ്ടായ ഏക അപകടം. ഡ്രൈവിങ്ങിനിടെ പക്ഷാഘാതം വന്നതാകാം അപകടത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് ഇടതുവശം തളര്‍ന്ന മുസ്തഫ പിന്നീട് സംസാരിച്ചിട്ടുമില്ല. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും മുസ്ഥഫയെ ഉച്ചയോടെ വിദഗ്ദ്ധ ചികില്‍സക്ക് പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ പാതായിക്കര കല്ലിങ്ങല്‍ വീട്ടില്‍ മുസ്തഫ (65) കഴിഞ്ഞ 45 വര്‍ഷമായി പുത്തനഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ കീഴിലാണ് ഡ്രൈവര്‍ ജോലി ചെയ്യുന്നത്. അവരുടെ വെളിച്ചെണ്ണ മില്ലിലേക്കാവശ്യമായ കൊപ്രയുടെ ചിപ്‌സ് കര്‍ണാടകയില്‍ പോയി കൊണ്ടുവരും. പോയാല്‍ മൂന്നാം ദിവസമാണ് തിരിച്ചുവരാറ്്. പതിവുപോലെ രണ്ടുദിവസം മുന്‍പാണ് ഇത്തവണയും പോയത്. ദീര്‍ഘകാലത്തെ ഡ്രൈവര്‍ ജോലിയെ തുടര്‍ന്ന് ഇനിയും ജോലിക്ക് പോകുന്നില്ലെന്ന് നേരത്തെ തിരുമാനിച്ചിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ പലപ്പോഴും ആ തീരുമാനത്തെ മാറ്റുകയായിരുന്നു. നെല്ലിക്കുത്തിനും മണിമൂളിക്കുമിടിയില്‍ വെച്ചെന്താണുണ്ടായതെന്ന് സഹഡ്രൈവര്‍മാര്‍ക്ക് പോലും ഓര്‍ക്കാന്‍ കഴിയുന്നില്ല.

RELATED STORIES

Share it
Top