ജീവിതം നശ്വരമാണെന്ന തിരിച്ചറിവില്‍ ഭൗതികവാദിക്കും ആത്മീയതയാവാം: സ്പീക്കര്‍

കൊച്ചി: ജീവിതം നശ്വരമാണെന്ന തിരിച്ചറിവില്‍ ഏത് ഭൗതികവാദിക്കും ആത്മീയതയാവാമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വളരെ ചെറിയ ജീവിതമാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. അതുകൊണ്ട്  ആ ഓര്‍മയില്‍ എങ്ങനെ പെരുമാറണമെന്ന് അവനവന്‍ തന്നെ തീരുമാനിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.  കൊച്ചിയില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഹൃദയസംഗമം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിസി ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയരായി ഇപ്പോള്‍ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നവരുടെ ഒത്തുച്ചേരലാണ്  ഹൃദയസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ 2018ലെ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രമുഖ വ്യവസായിയും വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് സ്പീക്കര്‍ സമ്മാനിച്ചു.

RELATED STORIES

Share it
Top