ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷക

ന്യൂഡല്‍ഹി: താനും പീഡനത്തിനിരയാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്ന് കഠ്‌വ പീഡനക്കേസില്‍ കൊലപ്പെട്ട ബാലികയ്ക്കായി ഹാജരാവുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. കേസിന്റെ  വിചാരണ തുടങ്ങാനിരിക്കെയാണ് അഭിഭാഷകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഒറ്റപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. ഹിന്ദുവിരുദ്ധയെന്ന് മുദ്രകുത്തി എതിരാളികള്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. ഇത് എങ്ങനെ അതിജീവിക്കണമെന്ന് അറിയില്ലെന്നും തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ആ എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഉറച്ചുനിന്നു പോരാടുമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top