ജീവന്‍ സുരക്ഷാ സംവിധാനങ്ങളുമായി ആക്ട്‌സ് ഒരുങ്ങി

തൃശൂര്‍: തൃശൂര്‍ പൂരത്തിന് വൈദ്യസഹായം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനവുമായി ആക്ട്‌സ് രംഗത്ത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്ട്‌സിന്റെ ആംബുലന്‍സ് സേവനം ലഭ്യമാകും.
ഇതിനായി പതിനാറ് ആംബുലന്‍സുകളും വിദഗ്ദ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരെയും ആക്ട്‌സ് സജമാക്കിയിട്ടുണ്ട്.
ജനറല്‍ ആശുപത്രി ജംഗ്ഷന്‍, കിഴക്കേക്കോട്ട, നായ്ക്കനാല്‍ ജങ്ഷന്‍, എംഒ റോഡ് ജങ്ഷന്‍, ശക്തന്‍ സ്റ്റാന്‍ഡ്, വടക്കേസ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ജങ്ഷന്‍, ബിനി ജങ്ഷന്‍, പടിഞ്ഞാറേകോട്ട, പാറമേക്കാവ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ പൂരംദിനമായ നാളെ രാവിലെ എട്ടുമുതല്‍ 26ന് ഉച്ച തിരിഞ്ഞു രണ്ടുവരെ ആക്ട്‌സ് സേവനം ലഭ്യമാകുമെന്ന് ആക്ട്‌സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവീസ് ചിറമ്മല്‍ അറിയിച്ചു.
പൂരത്തോടനുബന്ധിച്ചുള്ള ആക്ട്‌സ് കണ്‍ട്രോള്‍ റൂം പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 0487 2321500, 2323963, 903 716 1099.

RELATED STORIES

Share it
Top