ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

താമരശ്ശേരി: എളേറ്റില്‍ ടൗണ്‍ ജുമാമസ്ജിദ് ട്രസ്റ്റ് പ്രസിഡന്റ് അണ്ടിക്കുണ്ടില്‍ മുഹമ്മദ് റാസിഖി(ബാപ്പു)നെ മൂന്നുതവണ ക്വട്ടേഷന്‍ നല്‍കി വധിക്കാ ന്‍ ശ്രമം നടന്നതിനെ കുറിച്ച് രേഖാമൂലം പേലിസില്‍ പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിക്കുകയോ പ്രതികളെ അറസ്റ്റു ചെയ്യുകയോ ചെയ്തില്ലെന്ന് ആരോപണം.
റാസിഖിന്റെ പിതാമഹന്‍ അണ്ടിക്കുണ്ടില്‍ മൊയ്തീന്‍ അധികാരി എളേറ്റില്‍ ടൗണില്‍ സ്വന്തം സ്ഥലത്ത് സ്ഥാപിച്ച ജുമാമസ്ജിദിന്റെ ഭരണം പിടിച്ചെടുക്കാന്‍ ചിലര്‍ ശ്രമിക്കുകയും കേസുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതില്‍ വിജയിക്കാത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ ഇപ്പോള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് റാസിഖ് പറഞ്ഞു.
2004ല്‍ തൃശൂരുള്ള ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമത്തില്‍ നിന്ന് വീട്ടിലേക്കുള്ള വഴിമധ്യേ ചെറിയ വ്യത്യാസത്തി ല്‍ രക്ഷപ്പെട്ടു. പിന്നീട് 2016 നവംബര്‍ 10ന് പുലര്‍ച്ചെ എറണാകുളത്ത് നിന്ന് വന്ന് താമരശ്ശേരിയില്‍ ബസിറങ്ങി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോവുന്നവഴി വട്ടക്കുണ്ട് വെച്ച് വാഹനം തട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നു. അഞ്ച് വാരിയെല്ലുകള്‍ പൊട്ടുകയും കൈക്കും കാലുകള്‍ക്കും എല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയും ചെയ്തു. മൂന്നുമാസത്തോളം അബോധാവസ്ഥയിലും തുടര്‍ന്ന് ഒരുവര്‍ഷത്തോളം വിശ്രമത്തിലും കഴിഞ്ഞു. അപകടം നടന്ന് മൂന്നുമാസത്തിന് ശേഷം താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്തുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തില്ല.
അവസാനമായി ഈ മാസം മൂന്നിനു താമരശ്ശേരിയിലേക്ക് സ്—കൂട്ടറില്‍ വരുമ്പോള്‍ എളേറ്റില്‍ കത്തറമ്മല്‍ റോഡില്‍വെച്ച് കുയ്യില്‍പീടിക എന്ന സ്ഥലത്ത് വെച്ച് സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് തള്ളിയിട്ട ശേഷം മര്‍ദിക്കുകയും പള്ളിക്കേസ് നടത്താന്‍ നിന്നാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ കൊടുവള്ളി പോലിസില്‍ പരാതി ന ല്‍കിയെങ്കിലും പ്രതികള്‍ക്ക് ഉന്നതങ്ങളില്‍ പിടിപാടുള്ളതിനാല്‍ അന്വേഷണം നടത്തുകയോ അറസ്റ്റു നടക്കുകയോ ഉണ്ടായില്ല.
ഭരണഘടന പൗരന് നല്‍കുന്ന ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്തത് കാണിച്ച് മുഖ്യമന്ത്രിക്കും പോലിസ് മേധാവിക്കും പരാതി നല്‍കിയതായി റാസിഖ് പറഞ്ഞു.

RELATED STORIES

Share it
Top