ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മാത്രമേ സര്‍ക്കാര്‍ നയം നടപ്പാക്കാനാവൂ : കാനം രാജേന്ദ്രന്‍തൃശൂര്‍: സിവില്‍ സര്‍വ്വീസിലെ മുഴുവന്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമെ സര്‍ക്കാര്‍ നയം നടപ്പിലാക്കാനാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു.  അതല്ലാത്ത ശൈലിയില്‍ ജീവനക്കാര്‍ക്കുമേല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ രീതിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പഠന ക്യാമ്പ് ആതിരപ്പിള്ളി പ്ലാന്റേഷന്‍ വാലി റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. സംസ്ഥാന പ്രസിഡന്റ് എച്ച് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ഭരണകാലത്ത് പങ്കാളിത്ത പെന്‍ഷന്‍ വേണ്ടെന്നുപറഞ്ഞ നമ്മല്‍ ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാതിരിക്കാന്‍ പലതും പരിശോധിക്കേണ്ടിവരും എന്ന് പറയുന്നത് ശരിയല്ല-കാനം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍ സംഘടനയും സംഘാടനവും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.

RELATED STORIES

Share it
Top