ജീവനക്കാരന്‍ ഒപ്പിട്ടു മുങ്ങി; പഞ്ചായത്തില്‍ ബഹളം

തിരുനാവായ:പെര്‍ഫോമന്‍സ് രജിസ്റ്ററില്‍ ഒപ്പു വച്ച ശേഷം പഞ്ചായത്ത്് ജീവനക്കാരന്‍ ജോലിക്ക് പോകാതെ മുങ്ങി.സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്തില്‍ ജനം പ്രതിഷേധവുമായെത്തി. തിരുനാവായ പഞ്ചായത്ത് ക്ലാര്‍ക്ക് ഷാജിയാണ് ഇന്നലെ നടക്കേണ്ട അദാലത്തില്‍ പങ്കെടുക്കാതെ മുങ്ങിയത്. പഞ്ചായത്തിലെ 18ാം വാര്‍ഡിലായിരുന്നു ഇയാള്‍ക്ക് ഇന്നലെ അദാലത്ത് ചുമതല. എന്നാല്‍ ഇന്നലെ പഞ്ചായത്തിലെത്തി പെര്‍ഫോമന്‍സ് രജിസ്റ്ററില്‍ ഒപ്പു വച്ചിരുന്നു. തുടര്‍ന്ന് എടക്കുളം കുന്നുംപുറം ചങ്ങമ്പളളി എല്‍ പി സ്‌കൂളില്‍ നടക്കുന്ന കെട്ടിടം സംബന്ധിച്ച അദാലത്തില്‍ പോകുന്നതായി ഷാജി വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ജനം  ഉച്ചവരെ കാത്തിരിന്നിട്ടും ഷാജി എത്താതെ വന്നതോടെ പഞ്ചായത്തില്‍ തിരക്കുകയായിരുന്നു. അപ്പോഴാണ ്ഷാജി 18ാം വാര്‍ഡിലെ അദാലത്തില്‍ എത്താത്ത വിവരം സെക്രട്ടറി അടക്കമുളള പഞ്ചായത്ത് ജീവനക്കാര്‍ അറിയുന്നത്. അദാലത്തുമായി ബന്ധപ്പെട്ട് മൈക്ക് പ്രചാരണവും നോട്ടീസ് വിതരണവും നടത്തിയിരുന്നു.ഇതിന്റെയൊക്കെ വിവരത്തെ തുടര്‍ന്നാണ് ജനം എത്തിചേര്‍ന്നത്. ഈ സമയം ചുമതലയിലുളള ഉദ്യോഗസ്ഥന്‍ എത്താതിരുന്നത് കനത്ത പ്രതിഷേധത്തിന് ഇടയാക്കി.കഴിഞ്ഞ 21ന് ആരംഭിച്ച അദാലത്ത് ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് സംഭവം. കൃതൃവിലോപം കാണിച്ച ജീവനക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണെമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കി.

RELATED STORIES

Share it
Top